രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് നാളെ ഉണ്ടാകും. ഇന്ന് രാത്രി ഉത്തരവ് തയ്യാറാക്കി നാളെ രാവിലെ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യുമെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാരിൻ്റെ വാക്‌സിന്‍ നയത്തില്‍ ഇന്നും നിശിതമായ ചോദ്യങ്ങള്‍ സുപ്രിംകോടതി ഉന്നയിക്കുകയുണ്ടായി. എല്ലാ പൗരന്മാര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുന്നത് പരിഗണിക്കണം. എന്തുകൊണ്ടാണ് രണ്ട് തരം വിലയെന്നും കോടതി വീണ്ടും ചോദിച്ചു. ഓക്‌സിജന്‍ ക്ഷാമം അടക്കമുള്ള പരാതികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ കൂടി ഉന്നയിക്കുന്നവര്‍ക്കെതിരെ കേസെടുത്താല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും സുപ്രീംകോടതി താക്കീത് ചെയ്തു.
ആവശ്യമില്ലാത്ത പരാമര്‍ശങ്ങള്‍ ഹൈക്കോടതിയില്‍ നിന്ന് ഉണ്ടാകുന്നത് അഭികാമ്യമല്ല. കേന്ദ്ര സർക്കാരിനെതിരെ വിവാദ പരാമർശങ്ങൾ നടത്തിയ ഹൈക്കോടതികൾക്ക് എതിരെയായിരുന്നു സുപ്രീംകോടതി നിർദേശം.