സംസ്ഥാനത്ത് സീരിയല്‍, സിനിമ ചിത്രീകരണം നിര്‍ത്തിവെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് നടപടി. മുമ്പ് പല മലയാള സിനിമകളുടേയും ഷൂട്ടിങ് കൊവിഡ് രണ്ടാം തരംഗം കണക്കിലെടുത്ത് നിര്‍ത്തിവെച്ചിരുന്നു.
കേരളത്തില്‍ ഇന്ന് 38,607 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 5369, കോഴിക്കോട് 4990, തൃശൂര്‍ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം 2058, ആലപ്പുഴ 2043, കണ്ണൂര്‍ 1999, പത്തനംതിട്ട 1245, ഇടുക്കി 1153, കാസര്‍ഗോഡ് 1063, വയനാട് 909 എന്നിങ്ങനെയാണ് ജില്ലകളിലിന്ന് രോഗബാധ ഉണ്ടായിരിക്കുന്നത്.