18 വയസിന് മുകളില്‍ പ്രായമുള്ളവരുടെ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 45 വയസ് വരെയുള്ളവര്‍ക്കാണ് രജിസ്‌ട്രേഷന്‍.
കൊവിന്‍ വെബ്‌സൈറ്റ്, ആരോഗ്യസേതു ആപ്പ് എന്നിവ മുഖേനയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ പലയിടത്തും രജിസ്‌ട്രേഷന്‍ തടസപ്പെട്ടു. കോവിന്‍ വെബ്‌സൈറ്റ് വഴിയുള്ള രജിസ്‌ട്രേഷനാണ് പല സ്ഥലങ്ങളിലും തടസപ്പെട്ടത്. പിന്നീട് തകരാര്‍ പരിഹരിച്ചു. ഇപ്പോള്‍ രജിസ്‌ട്രേഷന്‍ സാധ്യമാണ്.
എങ്ങനെ രജിസ്റ്റര്‍ ചെയ്യണം?
കൊവിഡ് വാക്‌സിന് വേണ്ടി രജിസ്റ്റര്‍ ചെയ്യേണ്ടത് selfregistration.cowin.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ്.
ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വെബ്‌സൈറ്റിലേക്ക് പ്രവേശിക്കുക. തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ നല്‍കി ഗെറ്റ് ഒടിപി എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി മെസേജ് വരും. ഈ ഒടിപി നമ്പര്‍ രേഖപ്പെടുത്തി വേരിഫൈ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് വരുന്ന പേജില്‍ നിങ്ങളുടെ ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡിന്റെ വിവരങ്ങള്‍ നല്‍കണം.
നിങ്ങളുടെ ലിംഗം, ജനിച്ച വര്‍ഷം, എന്നിവയും നല്‍കണം.
ആഡ് മോര്‍ ഓപ്ഷന്‍ നല്‍കി ഒരു മൊബൈല്‍ നമ്പറില്‍ നിന്ന് നാല് പേര്‍ക്ക് വാക്‌സിനായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും.
വാക്‌സിനേഷന്‍ ഷെഡ്യൂള്‍ ചെയ്യാനായി പേരിന് നേരെയുള്ള ഷെഡ്യൂള്‍ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ഷെഡ്യൂള്‍ നൗ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ അതില്‍ താമസ സ്ഥലത്തിന്റെ പേരെ പിന്‍ കോഡോ നല്‍കണം. ജില്ല തെരഞ്ഞെടുക്കുകയും ചെയ്യാം. അപ്പോള്‍ വാക്‌സിന്‍ സെന്ററുകളുടെ വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭ്യമാകും.
തുടര്‍ന്ന് തിയതിയും സമയവും നല്‍കി വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാവുന്നതാണ്. വാക്‌സിനേഷന്‍ സെന്ററില്‍ അപ്പോയിന്‍മെന്റ് സ്ലിപ്പിന്റെ പ്രിന്റ് ഔട്ട് കാണിക്കുകയോ മൊബൈലില്‍ വന്ന മെസേജ് ഹാജരാക്കുകയോ ചെയ്യണം.