വോട്ടെണ്ണല്‍ ദിനമായ മെയ് 2ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊറോണ വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ മെയ് രണ്ടിലെ വിജയാഹ്ലാദ പ്രകടനങ്ങളടക്കം തടയണമെന്നാണ് ഹര്‍ജികളില്‍ പ്രധാനമായും ഉന്നയിച്ചിരിക്കുന്ന ആവശ്യം.
ഫല പ്രഖ്യാപന ദിനത്തില്‍ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് നിലവില്‍ 3 ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഇതിലൊന്നില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോടും സര്‍ക്കാരിനോടും കോടതി നിലപാട് തേടി. ഹര്‍ജികള്‍ ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് പരിഗണിക്കുക.