HomeIndiaകൊവിഡ് പ്രതിസന്ധി; കേന്ദ്രത്തിന് നോട്ടീസയച്ച് സുപ്രിംകോടതി

കൊവിഡ് പ്രതിസന്ധി; കേന്ദ്രത്തിന് നോട്ടീസയച്ച് സുപ്രിംകോടതി

കൊവിഡ് പ്രതിസന്ധിയില്‍ സ്വമേധയ കേസെടുത്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് സ്വമേധയാ കേസെടുത്തത്. ഓക്‌സിജന്‍, വാക്‌സിനേഷന്‍, അവശ്യമരുന്നുകളുടെ ലഭ്യത, ലോക്ക് ഡൗണ്‍ എന്നിവയില്‍ കേന്ദ്രസര്‍ക്കാരിന്റെ നയം വ്യക്തമാക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പ്രതിസന്ധി നേരിടാനായി കേന്ദ്രം എന്തൊക്കെ തയ്യാറെടുപ്പുകള്‍ നടത്തിയെന്നും കോടതിയെ അറിയിക്കണം.

ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ കോടതിക്ക് കഴിയില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. നാളെ തന്നെ കേന്ദ്രം നിലപാടറിയിക്കണമെന്നാണ് ഉത്തരവ്. പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വയെ അമിക്കസ് ക്യൂരിയായി നിയമിച്ചിട്ടുണ്ട്. വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രിംകോടതിയിലേക്ക് മാറ്റണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.

അതെസമയം, ഇന്ത്യയിലെ പ്രതിജിന കൊവിഡ് ബാധിതര്‍ ആദ്യമായി 3 ലക്ഷത്തിന് മുകളില്‍ എത്തി. 314835 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് 18 സ്ഥിരീകരിച്ചത്. 2104 കൊവിഡ് മരണങ്ങളും കഴിഞ്ഞ ദിവസം രേഖപ്പെടുത്തി.

കേരളം ഉള്‍പ്പടെ 5 സംസ്ഥാനങ്ങളില്‍ ഇരുപതിനായിരത്തിലധികം കേസുകളാണ് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. 12 സംസ്ഥാനങ്ങളില്‍ പതിനായിരത്തിനു മുകളിലാണിത്. ഡല്‍ഹി, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.

Most Popular

Recent Comments