എറണാകുളം ജില്ലയില്‍ ഒന്നര ലക്ഷം ഡോസ് വാക്‌സിനെത്തിച്ചു

0

എറണാകുളം ജില്ലയില്‍ ഒന്നര ലക്ഷം ഡോസ് വാക്‌സിനെത്തിച്ചു. 5 ജില്ലകളിലേക്ക് വിതരണം ചെയ്യാന്‍ വേണ്ടിയാണ് ഒന്നര ലക്ഷം കൊവിഷാല്‍ഡ് വാക്‌സിന്‍ കൊണ്ടുവന്നത്. ഇതില്‍ 50000 ഡോസ് വാക്‌സിന്‍ ജില്ലയില്‍ ഉപയോഗിക്കാനെടുക്കും. ഇതിലൂടെ താത്കാലികമായെങ്കിലും ജില്ലയിലെ വാക്‌സിന്‍ വിതരണത്തിലെ തടസം പരിഹരിക്കാനാകുമെന്നാണ് കരുതുന്നത്.

അതെസമയം എറണാകുളം ജില്ലയില്‍ ദിനംപ്രതി കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒപികളുടെ പ്രവര്‍ത്തനം രാവിലെ 9 മണി മുതല്‍ 11 മണി വരെയായി ചുരുക്കി. സന്ദര്‍ശകര്‍ക്കും നിയന്ത്രണമുണ്ട്.

ത് കൂടാതെ എറണാകുളം റൂറല്‍ മേഖലയിലെ കണ്ടെയ്‌ന്മെന്റ് സോണുകളില്‍ റൂറല്‍ എസ്പി നേരിട്ടെത്തി പരിശോധന നടത്തി. ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലുള്ള പെരുമ്പാവൂരിലേയും സമീപ പ്രദേശങ്ങളിലേയും സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലയിലെ മാസ് പരിശോധന ക്യാമ്പും തുടരുന്നുണ്ട്.

ഇന്ന് മാത്രം 8560 പേരാണ് പരിശോധനക്ക് വിധേയരായത്. ജില്ല താലൂക്ക് ആശുപത്രികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ച് ആന്റീജന്‍ പരിശോധനയാണ് നടത്തിയത്. ലക്ഷണങ്ങള്‍ ഉള്ളവരെ ആര്‍ടിപിസിആര്‍ പരിശോധനക്ക് വിധേയരാക്കിയിട്ടുണ്ട്.