HomeIndiaകൊവിഷീല്‍ഡ് വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് 400 രൂപക്ക് നല്‍കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

കൊവിഷീല്‍ഡ് വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് 400 രൂപക്ക് നല്‍കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

കൊവിഷീല്‍ഡ് വാക്‌സിന്‍ വിലയില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സെറം ഇന്‍സ്റ്റിറ്റിയട്ട് രംഗത്ത്. സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ 400 രൂപക്ക് നല്‍കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപക്കാണ് നല്‍കുക. കേന്ദ്ര സര്‍ക്കാരിന് 150 രൂപക്ക് വാക്‌സിന്‍ നല്‍കും. വാര്‍ത്താ കുറിപ്പിലാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇതുസംബന്ധിച്ച വിവരം അറിയിച്ചത്.

മറ്റ് വാക്‌സിനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ തങ്ങള്‍ കുറഞ്ഞ വിലക്കാണ് കൊവിഷീല്‍ഡ് നല്‍കുന്നതെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. റഷ്യന്‍ നിര്‍മ്മിത വാക്‌സിനും ചൈനീസ് വാക്‌സിനും 750 രൂപയാണ് വില. അമേരിക്കന്‍ നിര്‍മ്മിത വാക്‌സിന് വില 1500 രൂപയാണ്. ഉത്പാദനത്തിന്റെ 50 ശതമാനം കേന്ദ്ര സര്‍ക്കാരിനായി നല്‍കും. ബാക്കിയുള്ളവയാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കുകയെന്ന് വാര്‍ത്താക്കുറിപ്പില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിട്ടുണ്ട്. രാജ്യത്ത് 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കെല്ലാം മെയ് 1 മുതല്‍ വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാര്‍ത്താക്കുറിപ്പ്.

 

Most Popular

Recent Comments