HomeIndiaകേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കൊവിഡ്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കൊവിഡ്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിന് കൊവിഡ് സ്ഥിരീകരിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ച് താന്‍ ചികിത്സ ആരംഭിച്ചതായി രമേഷ് പൊക്രിയാല്‍ വ്യക്തമാക്കി. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ രാഹുല്‍ ഗാന്ധിക്കും മന്‍മോഹന്‍സിംഗിനും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

അതെസമയം, രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപനമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 295,041 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് രാജ്യത്ത് ഇത്രയധികം കൊവിഡ് പോസിറ്റീവ് കേസുകള്‍ ഒറ്റദിവസം കൊണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്. 15,616,130 പേര്‍ക്ക് രാജ്യത്താകെ ഇതുവരെ കൊവിഡ് ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 2023 പേരാണ് കൊവിഡ് 19 മൂലം മരണപ്പെട്ടത്.

Most Popular

Recent Comments