എറണാകുളത്ത് കൊവിഡ് രോഗികള്‍ വര്‍ധിക്കും, ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍

0

എറണാകുളത്ത് ഇന്നും നാളെയും കൊവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന് ജില്ല കളക്ടകര്‍ എസ് സുഹാസ്. ജനങ്ങള്‍ ജാഗ്രത പാലിക്കണം. പ്രാദേശിക കണ്ടെയ്ന്‍മെന്റ് സോണില്‍ അടക്കം പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. ഇന്നലെ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറിമാരുടെ യോഗം ചേര്‍ന്നിരുന്നു. നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന കാര്യം യോഗത്തില്‍ ചര്‍ച്ച വിഷയമായി. നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന കാര്യം തീരുമാനിച്ചുവെന്നും അത് ഇന്ന് നടപ്പിലാക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.

ജില്ലയില്‍ കൂടുതല്‍ വാക്‌സിനുകള്‍ എത്തിക്കുമെന്നും കതളക്ടര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ആശുപത്രികളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പുവരുത്തും. കൊവിഡ് പോസിറ്റിവായ ആളുകളെ കണ്ടെത്തി ക്വാറന്റീന്‍ ചെയ്യുകയെന്നതാണ് പ്രധാന ലക്ഷ്യം. അനാവശ്യമായി കറങ്ങി നടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.