കേരളത്തില്‍ അതിതീവ്ര കൊവിഡ് വ്യാപനത്തിന് സാധ്യത

0

കേരളത്തില്‍ അതിതീവ്ര കൊവിഡ് വ്യാപനത്തിന് സാധ്യത. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍വന്ന യോഗത്തിലാണ് വിലയിരുത്തല്‍ ഉണ്ടായിരിക്കുന്നത്. പ്രതിദിന കൊവിഡ് കേസുകള്‍ ഇനിയും ഉയരുമെന്നും യോഗം വിലയിരുത്തി.

പ്രതിദിന കേസുകള്‍ 40,000 മുതല്‍ അരലക്ഷം വരെ ആകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതനുസരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും യോഗത്തില്‍ തീരുമാനമായി. ഇന്നും നാളെയും കൂടുതല്‍ ആളുകളില്‍ കൊവിഡ് പരിശോധന നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ മാസ് പരിശോധന ഫലപ്രദമാണെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് കൂടുതല്‍ ആളുകളെ പരിശോധനക്ക് വിധേയമാക്കാന്‍ തീരുമാനിച്ചത്. ഇന്നും നാളെയുമായി മൂന്ന് ലക്ഷത്തോളം സാമ്പിളുകള്‍ സാമ്പിളുകള്‍ പരിശോധിക്കാനാണ് തീരുമാനം.