പത്തനംതിട്ടയില്‍ ജനിതകമാറ്റം വന്ന കൊറോണ വൈറസ് സാന്നിധ്യം സംശയിക്കുന്നുവെന്ന് ആരോഗ്യവിഭാഗം

0

പത്തനംതിട്ടയില്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം സംശയിക്കുന്നുവെന്ന് ആരോഗ്യ വിഭാഗം. ഗുരുതര ശ്വാസതടസം നേരിട്ട 40 വയസില്‍ താഴെ പ്രായമുള്ള ചിലരുടെ മരണമാണ് സംശയത്തിന് ആക്കം കൂട്ടിയതെന്ന് ഡിഎഒ എഎല്‍ ഷീജ പറഞ്ഞു. സമ്പര്‍ക്ക പട്ടികിയലുള്ളവര്‍ കൃത്യമായി പരിശോധന നടത്തിയില്ലെങ്കില്‍ കടുത്ത വെല്ലുവിളി ഉണ്ടാക്കുമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ജില്ലയില്‍ കൊവിഡ് കേസുകള്‍ ഉയര്‍ന്നു വരികയാണെങ്കിലും നിലവിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ കഴിഞ്ഞ 3 ആഴ്ചക്കിടെ 40 വയസില്‍ താഴെയ പ്രായമുള്ള 4 പേരാണ് മരിച്ചത്. ഇവരില്‍ ചിലര്‍ പുറത്ത് നിന്നു വന്നവരുമായി സമ്പര്‍ക്കമുണ്ടായിരുന്നു. ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കില്‍ കൂടി സംശയം നിലനില്‍ക്കുന്നുണ്ട്.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ കൃത്യമായി പരിശോധന നടത്താത്തതുമൂലം ഗുരുതര ശ്വാസതടസുമായാണ് ആശുപത്രികളില്‍ ചികിത്സ തേടാനായി എത്തുന്നത്. തീവ്ര ലക്ഷണമുള്ള കാറ്റഗറി സി രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കാജനകമാണ്.

ആരംഭത്തില്‍ ദിവസേന പതിനയ്യായിരം പേര്‍ക്ക് വാകിസ്‌നേഷന്‍ നടത്തിയിരുന്നു എങ്കിലും തിങ്കാളാഴ്ച മുതല്‍ ജില്ലയില്‍ വാക്‌സിനേഷന്‍ ക്ഷാമം നേരിട്ടുതുടങ്ങി. രണ്ട് ദിവസത്തിനകം ആവശ്യത്തിന് വാക്‌സിന്‍ ലഭിക്കുമെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ പ്രതീക്ഷ.