HomeIndiaകൊവിഡ് രണ്ടാം തരംഗം കൊടുങ്കാറ്റ് പോലെ വീശുകയാണെന്ന് പ്രധാനമന്ത്രി

കൊവിഡ് രണ്ടാം തരംഗം കൊടുങ്കാറ്റ് പോലെ വീശുകയാണെന്ന് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് സാഹചര്യത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു.

 

പ്രധാനമന്ത്രിയുടെ വാക്കുകളിലേക്ക്:

കൊവിഡിനെതിരെ രാജ്യം വലിയ പോരാട്ടമാണ് നടത്തുന്നത്. ആരോഗ്യപ്രവര്ഡത്തകര്‍ കുടുംബത്തെ പോലും മറന്നുകൊണ്ടാണ് കൊവിഡിനെതിരെ പോരാടിക്കൊണ്ടിരിക്കുന്നത്. വെല്ലുവിളി വലുതാണെന്നതില്‍ ഒട്ടും സംശയമില്ല. എന്നിരുന്നാല്‍ കൂടി ഈ സാഹചര്യത്തെലും നമ്മള്‍ മറികടക്കും. കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് കൊടുങ്കാറ്റ് പോലെ വീശുകയാണ്.

കഴിഞ്ഞ വര്‍ഷം കൊവിഡ് കേസുകള്‍ വന്നപ്പോള്‍ തന്നെ രാജ്യം വാക്‌സിനുവേണ്ടിയുള്ള ഗവേഷണം ആരംഭിച്ചിരുന്നു. പകലും രാത്രിയുമില്ലാതെ അധ്വാനിച്ചാണ് നമ്മുടെ ശാസ്ത്രജ്ഞര്‍ രാജ്യത്തിനു വേണ്ടി വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. ലോകത്തില്‍ തന്നെ ഏറ്റവും വില കുറവില്‍ വാക്‌സിന്‍ ലഭ്യമാക്കുന്നതും നമ്മുടെ രാജ്യമാണ്. രണ്ട് മെയ്ഡ് ഇന്‍ ഇന്ത്യ വാക്‌സിനുകളുമായി ലോകത്തെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതിയാണ് രാജ്യത്ത് പുരോഗമിക്കുന്നത്.

നമ്മുടെ കൊവിഡ് മുന്നണിപ്പോരാളികളേയും വലിയ തോതില്‍ മുതിര്‍ന്ന പൗരന്മാരേയും ഇതിനോടകം തന്നെ വാക്‌സിനേറ്റ് ചെയ്തു. ഇന്നലെ സുപ്രധാനമായ മറ്റൊരു തീരുമാനവും എടുത്തു. രാജ്യത്തെ 18 വയസിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ തയ്യാറെടുക്കുകയാണ്.

രാജ്യത്ത് നിര്‍മ്മിക്കുന്ന വാക്‌സിനുകളില്‍ പകുതി സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വാങ്ങിക്കാം. നമ്മുടെയെല്ലാം പ്രവര്‍ത്തനം ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ്.

Most Popular

Recent Comments