തൃശൂര്‍ പൂരം സുഗമമായി നടത്താനുള്ള സാഹചര്യത്തിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് കെപിസിസി വൈസ് പ്രസിഡണ്ട് പത്മജ വേണുഗോപാല്‍. ഉദ്യോഗസ്ഥരെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ മുഖ്യധാരയില്‍ നിന്ന് മാറിനില്‍ക്കുകയാണ്.
സര്‍ക്കാരിൻ്റെ ദീര്‍വീക്ഷണമില്ലായ്മയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഇത് സംഘാടകരെ പ്രതിസന്ധിയിലാക്കി. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പൂരം നടത്തിപ്പില്‍ സംസ്ഥാന സര്‍ക്കാര്‍ ഇരട്ടത്താപ്പ് കാണിക്കും എന്ന് താന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കോവിഡ് 19 രോഗം ഒരു വര്‍ഷത്തിലേറെയായി നമ്മുടെ നാട്ടില്‍ ഉണ്ട്. ഇത് അറിഞ്ഞിട്ട് തന്നെയാണ് തിരഞ്ഞെടുപ്പിന് മുന്‍പ് പൂരം നടത്തിപ്പിന് അനുമതി നല്‍കിയത്. ഇതനുസരിച്ച് സംഘാടകര്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ഇതിനിടെയാണ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത്. സര്‍ക്കാരിൻ്റെ ശ്രദ്ധക്കുറവ് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം.
ഈ സാഹചര്യത്തില്‍ പൂരം നടത്തിപ്പിന് സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാരും ജില്ലാ ഭരണകൂടവും തയ്യാറാകണമെന്നും പത്മജ വേണുഗോപാല്‍ ആവശ്യപ്പെട്ടു.