HomeKeralaചടങ്ങുകള്‍ മാത്രമായി തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം

ചടങ്ങുകള്‍ മാത്രമായി തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം

ചടങ്ങുകള്‍ മാത്രമായി തൃശൂര്‍ പൂരം നടത്താന്‍ ധാരണയായി. പൂരത്തില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. ചീഫ് സെക്രട്ടറിയുമായി നടന്ന യോഗത്തില്‍ വെച്ചാണ് തീരുമാനമായത്. ദേവസ്വം ഭാരവാഹികള്‍ ഈ നിര്‍ദ്ദേശത്തെ അംഗീകരിച്ചു. ഘടക ക്ഷേത്രങ്ങളുടെ പൂരത്തിലും ചടങ്ങുകളിലും എത്ര പേരെ പങ്കെടുപ്പിക്കാം എന്നതടക്കമുള്ള കാര്യങ്ങളില്‍ ഇനിയും വ്യക്തത കൈവരാനുണ്ട്.

പൂരം നടത്തിപ്പുകാര്‍, സംഘാടകര്‍, ആന പാപ്പാന്മാര്‍ തുടങ്ങിയവര്‍ക്കാകും പൂരപ്പറമ്പിലേക്ക് പ്രവേശനം അനുവദിക്കുക. മറ്റാര്‍ക്കും തന്നെ പൂരപ്പറമ്പിലേക്ക് പ്രവേശനം അനുവദിക്കില്ല. മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുക്കാനായി ഒരു മെഡിക്കല്‍ സംഘത്തെ ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Most Popular

Recent Comments