HomeKeralaനാളെ മുതല്‍ സംസ്ഥാനത്ത് രാത്രി കാല കര്‍ഫ്യു

നാളെ മുതല്‍ സംസ്ഥാനത്ത് രാത്രി കാല കര്‍ഫ്യു

കേരളത്തില്‍ നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ ആരംഭിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. രാത്രി 9 മണി മുതല്‍ രാവിലെ 5 മണി വരെയാണ് കര്‍ഫ്യു.

രണ്ടാഴ്ചത്തേക്കാണ് കര്‍ഫ്യു ഉണ്ടായിരിക്കുക. പൊതു ഗതാഗതത്തിന് തടസങ്ങളുണ്ടാകില്ല. മാളുകളും തീയേറ്ററുകളും രാത്രി 7 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളൂ. വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതെസമയം, ഇത്തവണ പൂരം ചടങ്ങുകളായി മാത്രം ഒതുക്കാനും ധാരണയായി. പൂരപ്പറമ്പിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലെന്നും പൂരം നടത്തിപ്പുകാര്‍, സംഘാടകര്‍, ആന പാപ്പാന്മാര്‍ എന്നിവരെ മാത്രമാകും പ്രവേശിപ്പിക്കു എന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

Most Popular

Recent Comments