HomeIndiaകൊവിഡ് ബാധിച്ച് മരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് റദ്ദാക്കി കേന്ദ്രം

കൊവിഡ് ബാധിച്ച് മരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് റദ്ദാക്കി കേന്ദ്രം

കൊവിഡ്-19 ബാധിച്ച് മരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ അവസാനിപ്പിച്ച് കേന്ദ്രം. കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി.

കൊവിഡ് ഒന്നാം വ്യാപനത്തിന്റെ സമയത്താണ് കേന്ദ്രസര്‍ക്കാര്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതി അവലംബിച്ചത്. മാര്‍ച്ച് 24ന് പദ്ധതി അവസാനിപ്പിക്കുന്നതായി ആരോഗ്യമന്ത്രാലയം ഉത്തരവുമിറക്കി.

കേന്ദ്ര സര്‍ക്കാരിന്റെ 1.7 ലക്ഷം കോടി രൂപയുടെ കൊവിഡ് ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി ഇന്‍ഷുറന്‍സ് പദ്ധതിയെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പദ്ധതി നിര്‍ത്തലാക്കിയിട്ടില്ലെന്നും പുതിയ കമ്പനികളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

Most Popular

Recent Comments