HomeHealthഇന്ന് 13,644 പേര്‍ക്ക് കൊവിഡ്

ഇന്ന് 13,644 പേര്‍ക്ക് കൊവിഡ്

കേരളത്തില്‍ ഇന്ന് 13,644 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. എറണാകുളം 1781, കോഴിക്കോട് 2022, മലപ്പുറം 1661, ആലപ്പുഴ 704, കൊല്ലം 455, പത്തനംതിട്ട 390, കോട്ടയം 973, തൃശൂര്‍ 1388, തിരുവനന്തപുരം 981, കണ്ണൂര്‍ 673, പാലക്കാട് 581, വയനാട് 388, ഇടുക്കി 469, കാസര്‍ഗോഡ് 676 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്.

മാസ് പരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകള്‍ ശേഖരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,275 സാമ്പിളുകളാണ് പരിശോധിച്ചത്. ബാക്കിയുള്ള സാമ്പിളുകളുടെ ഫലം അടുത്ത ദിവസങ്ങളില്‍ ലഭിക്കും.

അടുത്തിടെ യുകെയില്‍ നിന്നും വന്ന 3 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ 116 പേര്‍ക്ക് ഇതുവരെയായി രോഗം ബാധിച്ചു. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതകമാറ്റം സംഭവിച്ച വൈറസിനെ കണ്ടെത്തിയത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബിനാറ്റ്, ട്രൂനാറ്റ്,പിഒസിടിപിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പടെ ഇതുവരെ ആകെ 1,43,59,016 സാമ്പിളുകള്‍ പരിശോധിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങള്‍ കൊവിഡ് 19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4950 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനക്ക് ശേഷം സ്ഥിരീകരിക്കും.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 230 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. 12,550 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 826 പേരുടെ സമ്പര്‍ക്ക ഉറവിടം കണ്ടെത്താനായില്ല. എറണാകുളം 1751, കോഴിക്കോട് 1474, കോട്ടയം 898, കൊല്ലം 451, പത്തനംതിട്ട 342, തൃശൂര്‍ 1361, മലപ്പുറം 1615, തിരുവനന്തപുരം 768, കണ്ണൂര്‍ 990, ഇടുക്കി 457, വയനാട് 379, ആലപ്പുഴ 696, പാലക്കാട് 226, കാസര്‍ഗോഡ് 620 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

38 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 16, കൊല്ലം, കോഴിക്കോട് 2 വീതം, കാസര്‍ഗോഡ് 6, തിരുവനന്തപുരം 5, തൃശൂര്‍ 4, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട് 1 വീതം, ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4305 പേരുടെ പരിശോധനാഫലം നെഗറ്റീവായി. എറണാകുളം 350, കോഴിക്കോട് 481, കോട്ടയം 272, കൊല്ലം 438, പത്തനംതിട്ട 87, തൃശൂര്‍ 502, മലപ്പുറം 169, തിരുവനന്തപുരം 497, കണ്ണൂര്‍ 658, ഇടുക്കി 53, വയനാട് 75, ആലപ്പുഴ 380, പാലക്കാട് 165, കാസര്‍ഗോഡ് 178 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് പരിശോധനാഫലം നെഗറ്റീവായത്. ഇതോടെ 1,03,004 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,44,791 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 2,48,541 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 2,47,158 പേര്‍ വീട്/ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 12,281 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1677 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 9 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഇന്ന് ഹോട്ട്സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ 468 ഹോട്ട്സ്പോട്ടുകളാണുള്ളത്.

 

Most Popular

Recent Comments