ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കി. ഇതിന് പുറമെ പാവറട്ടി വിശുദ്ധ യൗസേപ് പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ തിരുന്നാല്‍ നടത്തിപ്പ് അനുമതിയും റദ്ദാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലാ കളക്ടറാണ് അനുമതി റദ്ദ് ചെയ്ത് കൊണ്ട് ഉത്തരവിറക്കിയത്.
തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി നടത്താനും തീരുമാനമായി. പൂരത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. ചീഫ് സെക്രട്ടറിയുമായി ചേര്‍ന്ന യോഗത്തിലാണ് അന്തിമ തീരുമാനമായത്.