മെയ് ഒന്ന് മുതല്‍ രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കാന്‍ തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്.
ഇതുവരെ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായിരുന്നു വാക്‌സിന്‍ നല്‍കിയിരുന്നത്. ഈ പ്രായപരിധിയാണ് നിലവില്‍ 18 വയസായി താഴ്ത്തിയത്.
എന്നാല്‍ രാജ്യം കൊവിഡ് വാക്‌സിന്‍ ക്ഷാമം നേരിടുകയാണ്. മിക്ക സംസ്ഥാനങ്ങളിലും ആവശ്യത്തിന് വാക്‌സിന് ലഭ്യമാകുന്നില്ലെന്നാണ് പരാതി. കേരളത്തിലും വാക്‌സിന്‍ ക്ഷാമം രൂക്ഷമാണ്. മിക്ക വാക്‌സിനേഷന്‍ സെന്ററുകളും വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.