ചോദ്യ പേപ്പര്‍ പരസ്യപ്പെടുത്തിയ അധ്യാപകന് സസ്‌പെന്‍ഷന്‍

0

പത്താം ക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ പരസ്യപ്പെടുത്തിയ അധ്യാപകന് സസ്‌പെന്‍ഷന്‍. അധ്യാപകനായ എസ് സന്തോഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

പത്താം ക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ പരസ്യപ്പെടുത്തിയെന്ന പരാതി ഇന്ന് ഉച്ചയോടെയാണ് ഉയര്‍ന്നത്. മുട്ടത്തുക്കോണം എസ്എന്‍ഡിപി എച്ച്എസ്എസിലെ ഹെഡ്മാസ്റ്ററാണ് ചോദ്യപേപ്പര്‍ വാട്‌സാപ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തത്.

പരീക്ഷ തുടങ്ങി അരമണിക്കൂറിനുള്ളില്‍ തന്നെ ചോദ്യ പേപ്പര്‍ പത്തനംതിട്ട ഡിഇഒയുടെ ഔദ്യോഗിക വാട്‌സ്ഗ്രൂപ്പിലും എത്തിയിരുന്നു.