HomeKeralaകടല്‍ക്കൊലക്കേസ് ഇന്ന് സുപ്രീംകോടതിയില്‍

കടല്‍ക്കൊലക്കേസ് ഇന്ന് സുപ്രീംകോടതിയില്‍

കടല്‍ക്കൊലക്കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഇറ്റലിയില്‍ നിന്ന് 10 കോടി രൂപ നഷ്ടപരിഹാരം കൈപറ്റുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കോടതി പരിശോധിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കും ബോട്ടുടമക്കും ലഭിക്കാനുള്ള 10 കോടി രൂപ കോടതിയില്‍ കെട്ടിവെച്ച ശേഷം മാത്രമേ കടല്‍ക്കൊലക്കേസിലെ നടപടികള്‍ അവസാനിപ്പിക്കുകയുള്ളൂ എന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കൊണ്ടായിരുന്നു കോടതി നിലപാച് സ്വീകരിച്ചത്. ഇറ്റലിയില്‍ നിന്ന് നഷ്ടപരിഹാരത്തുക വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടില്‍ ലഭിച്ച് മൂന്ന് ദിവസത്തിനകം കെട്ടിവെക്കാമെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജവറല്‍ തുഷാര്‍ മേത്ത ഉറപ്പ് നല്‍കിയിരുന്നു.

നഷ്ടപരിഹാരം നേടിയെടുക്കുന്നതില്‍ കേന്ദ്രം സ്വീകരിച്ച നടപടികള്‍ എന്താണെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ചോദിക്കാനും സാധ്യതയുണ്ട്. മരിച്ച രമ്ട് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നാല് കോടി വീതവും ബോട്ട് ഉടമക്ക് രണ്ട് കോടി രൂപയും നഷ്ടപരിഹാരം ലഭിക്കുന്ന തരത്തിലാണ് ഇറ്റലിയുമായി ഒത്തുത്തീര്‍പ്പ് വ്യവസ്ഥ. വിദേശ കാര്യ മന്ത്രാലയത്തിന്റെ അക്കൊണ്ട് നമ്പര്‍ ലഭിച്ചാലുടനെ തന്നെ തുക കൈമാറാമെന്ന് ഇറ്റലിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

Most Popular

Recent Comments