തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ കൊവിഡ് വ്യാപനം. ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ച 7 രോഗികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇതേത്തുടര്‍ന്ന് ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗം അടച്ചു. രണ്ട് ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ന്യൂറോ സര്‍ജറി വിഭാഗത്തില്‍ അടയന്തര ശസ്ത്രക്രിയകള്‍ മാത്രമാണ് നടത്തുക.
സംസ്ഥാനത്ത് കൊവിഡ് സാഹചര്യം അതിരൂക്ഷമായ അവസ്ഥയിലേക്ക് കടന്നിരിക്കുകയാണ്. പാലക്കാട് വാളയാര്‍ അതിര്‍ത്തിയില്‍ സംസ്ഥാന സര്‍ക്കാര്‍ പരിശോധന കര്‍ശനമാക്കി. ഇതരസംസ്ഥാനത്ത് നിന്നെത്തുന്ന വാഹനങ്ങള്‍ വാളയാറില്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ പ്രവേശന അനുമതിയുള്ളൂ.