HomeKeralaരമേശ് ചെന്നിത്തല ഇന്ന് ഗവര്‍ണറെ കാണും

രമേശ് ചെന്നിത്തല ഇന്ന് ഗവര്‍ണറെ കാണും

കൊവിഡ് സാഹചര്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ ആരിഫ് ഖാനെ ഇന്ന് കാണും. കൊവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും.

രാവിലെ പതിനൊന്നരക്ക് രാജ്ഭവനില്‍ വെച്ചാണ് കൂടിക്കാഴ്ച നടക്കുക. പ്രതിരോധ പ്രവര്ഡത്തനങ്ങളുടെ ഭാഗമായുള്ള 14 ഇന നിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ ദിവസം ചെന്നിത്തല ചീഫ് സെക്രട്ടറിക്ക് നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്ന് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുന്നത്.

ചികിത്സ, ഐശിയു, വെന്റിലേറ്റര്‍, ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷാമം പരിഹരിക്കല്‍, കിടക്കകള്‍ ഉറപ്പാക്കല്‍, മരുന്നിന്റെ ലഭ്യത ഉറപ്പുവരുത്തല്‍, ചികിത്സ ചെലവ് നിയന്ത്രിക്കല്‍ തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കത്താണ് ചീഫ് സെക്രട്ടറിക്ക് പ്രതിപക്ഷ നേതാവ് നല്‍കിയത്.

Most Popular

Recent Comments