മുഖ്യമന്ത്രിക്ക് പിന്നാലെ ഉമ്മന്‍ ചാണ്ടിക്കും കൊവിഡ്

0

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ വസതിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് അദ്ദേഹം. രണ്ട് ദിവസമായി ഉമ്മന്‍ചാണ്ടിക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനനും ഇന്ന് കൊവിഡ്് 19 സ്ഥിരീകരിച്ചിരുന്നു. അസ്വസ്ഥതകള്‍ ഇല്ലെങ്കിലും അദ്ദേഹത്തിന് മറ്റ് അസുഖങ്ങള്‍ ഉള്ളതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

തെരഞ്ഞെടുപ്പു കഴിഞ്ഞതിനാല്‍ ഇനി വരുന്ന മൂന്നാഴ്ച സംസ്ഥാനത്തിന് നിര്‍ണായകമാണ്. അതുകൊണ്ട് തന്നെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം.