കോവാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹി എയിംസ് ആശുപത്രിയിലെത്തിയാണ് പ്രധാനമന്ത്രി വാക്‌സിനെടുത്തത്. മാര്‍ച്ച് ഒന്നിയായിരുന്നു മോദി ആദ്യ വാക്‌സിന്‍ സ്വീകരിച്ചത്.
എയിംസിലെ നഴ്‌സുമാരായ പുതുച്ചേരി സ്വദേശിനി പി നിവേദ, പഞ്ചാബില്‍ നിന്നുള്ള നിഷ ശര്‍മ്മ എന്നിവരാണ് പ്രധാനമന്ത്രിക്ക് വാക്‌സിന്‍ നല്‍കിയത്.
അതെസമയം, കോവിഡിന്റെ രണ്ടാം തരംഗം ഗുരുതരമാകുന്ന സാഹചര്യത്തില്‍ ഇന്ന് വൈകീട്ട് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട സുപ്രധാനമായ തീരുമാനങ്ങള്‍ ഇന്നുണ്ടാകും. പ്രായഭേദമന്യേ വാക്‌സിന്‍ നല്‍കണമെന്നതാണ് പ്രധാനപ്പെട്ട ആവശ്യം. സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന വാക്‌സിന്റെ അളവ് വര്‍ധിപ്പിക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്.
24 മണിക്കൂറിനിടെ 1,26,287 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്. ആദ്യമായാണ് കോവിഡ് പ്രതിദിന കണക്ക് ഇത്രയും വര്‍ധിക്കുന്നത്. 685 പേര്‍ ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.