കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകരുടെ ആക്‌രമണത്തില്‍ കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തില്‍ ആഞ്ഞടിച്ച് എംഎസ്എഫ് നേതാവ്. ഓരോ കൊലപാതകങ്ങള്‍ നടക്കുമ്പോഴും വലിയ ലിസ്റ്റുമായി വരുന്ന സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ഇനി എത്ര പേരെ കൊന്നു കഴിഞ്ഞാലാണ് അരുടെ ബാലന്‍സ് ഷീറ്റ് ടാലിയാകുകയെന്നും എത്ര പേരുടെ ചോരകിട്ടിയിലാണ് കൊതി തീരുകയെന്നും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് കുറ്റപ്പെടുത്തി.
ഒരു മനുഷ്യനെ വെട്ടിനുറുക്കി കൊല്ലുന്നു എന്ന് മാത്രമല്ല, ചാനലില്‍ വന്നിരുന്ന് തട്ടിക്കൊണ്ടുപോയ കള്ളക്കഥകള്‍ വരെ പറഞ്ഞുണ്ടാക്കുന്നു. കൊലപാതകങ്ങളെ തരതമ്യം ചെയ്യുന്ന രീതി തന്നെ അപമാനകരമാണെന്നും പികെ നവാസ് ചൂണ്ടിക്കാട്ടി. കൊലപാതക വിവരം നേരത്തെ ഫേസ്ബുക്കിലും വാട്‌സാപ്പിലും പ്രചരിച്ചിട്ടും ഇതെല്ലാം അറിഞ്ഞ ഡിവൈഎഫ്‌ഐയുടെ മേഖല ട്രഷറര്‍ അടക്കമുള്ള സിപിഎം േേനതാക്കള്‍ എവിടെയായിരുന്നുവെന്നും പികെ നവാസ് വിമര്‍ശിച്ചു.