കേരള ജനത വിധിയെഴുതി, ഇനി കാത്തിരിക്കാം

0

നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമയം അവസാനിച്ചു. ഇതുവരെ രേഖപ്പെടുത്തിയത് 73.58 ശതമാനം പോളിംഗാണ്. പോളിംഗ് ബൂത്തുകളില്‍ അവസാനഘട്ട നടപടികള്‍ പുരോഗമിക്കുന്നു.

രാവിലെ ഏഴ് മണി മുതല്‍ ആരംഭിച്ച പോളിംഗ് വൈകീട്ട് ഏഴ് മണിയോടെയാണ് അവസാനിച്ചത്. അവസാന മണിക്കൂര്‍ കൊവിഡ് രോഗികള്‍ക്കും പ്രാഥമിക സമ്പര്‍ക്കത്തില്‍ നിരീക്ഷണത്തിലിരിക്കുന്നവര്‍ക്കും വേണ്ടിയായിരുന്നു. കൊവിഡ് ബാധിച്ച സ്ഥാനാര്‍ത്ഥികളും രോഗികളും അവസാന മണിക്കൂറില്‍ വോട്ട് രേഖപ്പെടുത്തി.

ഒറ്റപ്പെട്ട സംഘര്‍ഷങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ സംസ്ഥാനത്ത് മികച്ച പോളിംഗ് ആണ് നടന്നത്. ശക്തമായ പോരാട്ടം നടന്ന കഴക്കൂട്ടത്ത് സിപിഐഎം-ബിജെപി സംഘര്‍ഷമുണ്ടായതാണ് ഇതില്‍ എടുത്തു പറയേണ്ട ഒന്ന്. സിപിഐഎം ബിജെപി ശക്തി കേന്ദ്രമായ കാട്ടായിക്കോണത്താണ് സംഘര്‍ഷമുണ്ടായത്. ചിലയിടങ്ങളില്‍ കള്ളവോട്ട് പരാതിയും ഉയര്‍ന്നിരു്‌നനു. ആറന്‍മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വീണ ജോര്‍ജിനെതിരെ കയ്യേറ്റ ശ്രമമുണ്ടായതും വാര്‍ത്തയായി. മധ്യകേരളത്തില്‍ മഴ പെയ്തത് പോളിംഗിനെ മന്ദഗതിയിലാക്കി.