മെയ് രണ്ടിന് പിണറായി വിജയന്റെ ഭരണം അവസാനിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ഇനിയൊരു ഭരണം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഉണ്ടാകില്ല. കേരളം ഇത്തവണ ഇന്ത്യക്ക് വഴി കാണിക്കും. മോദിയുടെ തകര്‍ച്ച കേരളത്തില്‍ നിന്നായിരിക്കുമെന്നും എകെ ആന്റണി അഭിപ്രായപ്പെട്ടു.
അധികാരമില്ലാത്ത മുഖ്യമന്ത്രിയാണ് ഇപ്പോള്‍ ഉള്ളത്. എന്തും ചെയ്യാന്‍ മടിക്കാത്ത സര്‍ക്കാരാണ് ഭരണത്തിലിരിക്കുന്നത്. യുഡിഎഫ് പ്രവര്‍ത്തകര്‍ കണ്ണിലെണ്ണയൊഴിച്ച് ജാഗ്രത പാലിക്കണം. തെരഞ്ഞെടുപ്പ് ഫലം മതേതരവാദികള്‍ക്ക് ഉത്സവകാലമായിരിക്കും. കോണ്‍ഗ്രസ് തിരിച്ച് വരാന്‍ പോകുകയാണ്. വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലങ്ങളിലും വോട്ടുകള്‍ എണ്ണുന്ന സ്ഥലങ്ങളിലും ജാഗ്രത പാലിക്കണം. അടുത്തത് യുിഡിഎഫ് സര്‍ക്കാരിന്റെ ഊഴമാണെന്നും എകെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.




































