പരസ്യ പ്രചാരണത്തിന് പരിസമാപ്തി

0

നിയമസഭ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു. ആഴ്ചകള്‍ നീണ്ട പ്രചാരണത്തിനാണ് ഇന്ന് നടന്ന റോഡ്‌ഷോയോടെ സമാപിച്ചത്. നാളെ നിശബ്ദ പ്രചാരണം നടക്കും. മറ്റന്നാള്‍ കേരളം പോളിങ് ബൂത്തിലേക്ക് ജനവിധിയെഴുതാന്‍.

ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ആവേശം നല്‍കുന്നതായിരുന്നു. നിരവധി ചലച്ചിത്ര താരങ്ങളും റോഡ് ഷോയില്‍ പങ്കെടുത്തു. ഹരിശ്രീ അശോകനും, ഇന്ദ്രന്‍സും ഉള്‍പ്പടെയുള്ള താരങ്ങളാണ് റോഡ് ഷോയില്‍ പങ്കെടുത്തത്. പെരളശേരി ക്ഷേത്രം മുതല്‍ മൂന്നാംപാലം വരെയായിരുന്നു ആദ്യ ഘട്ടത്തില്‍ റോഡ് ഷോ നടന്നത്. ഇത്തരത്തില്‍ 8 കേന്ദ്രങ്ങളിലായാണ് റോഡ് ഷോ ക്രമീകരിച്ചത്. 3 മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന രോഡ് ഷോ വൈകീട്ട് 6.30ഓടുകൂടി മുഖ്യമന്ത്രിയുടെ സ്വദേശമായ പിണറായിയില്‍ തന്നെ സമാപിച്ചു.

രാഹുല്‍ ഗാന്ധി കോഴിക്കോടും നേമത്തും റോഡ് ഷോ സംഘടിപ്പിച്ചിരുന്നു. പ്രിയങ്ക ഗാന്ധി നേമത്തെ പരസ്യ പ്രചാരണത്തിനെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ കൊവിഡ് നിരീക്ഷണത്തില്‍ പോകേണ്ടി വന്നതിനാല്‍ പകരം രാഹുല്‍ ഗാന്ധി നേമത്തെത്തുകയായിരുന്നു. റോഡ് ഷോയില്‍ കേന്ദ്ര സംസ്ഥാനസര്‍ക്കാരുകളെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. പ്രധാനമന്ത്രി എപ്പോഴും കോണ്‍ഗ്രസ് മുക്ത ഭാരതമെന്നാണ് പറയുന്നത്. എന്തുകൊണ്ട് ഇടതുപക്ഷ മുക്ത ഭാരതമെന്ന് പറയുന്നില്ല എന്നും എന്തുകൊണ്ടാണ് കേന്ദ്രം കേരളത്തിലെ അഴിമതി അന്വേഷിക്കാത്തതെന്നും എന്ചുകൊണ്ടാണ് എല്‍ഡിഎഫ് അധികാരത്തില്‍ വരാന്‍ ബിജെപി പരിശ്രമിക്കുന്നതെന്നും രാഹുല്‍ ചോദിച്ചു. ഈ നാട്ടിലെ കോണ്‍ഗ്രസും ഐക്യജനാധിപത്യ മുന്നണിയുമാണ് ബിജെപിക്കെതിരെ നില്‍ക്കു്‌നനതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നൂറുകണക്കിന് പ്രവര്‍ത്തകരായിരുന്നു രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ പങ്കെടുത്തത്.

എന്‍ഡിഎക്കായി അവസാന ഘട്ടം ആവേശം പകരാനായി കേരളത്തിലെത്തിയത് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനായിരുന്നു. സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് എന്‍ഡിഎയുടെ റോഡ് ഷോക്ക് തുടക്കം കുറിച്ചത്.