അദാനിയുമായുള്ള കേരള സര്‍ക്കാരിന്റെ കാറ്റാടി ക്കൊള്ളയില്‍ മന്ത്രി തോമസ് ഐസക്ക് എന്തൊക്കേയൊ പുലമ്പുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനോടുള്ള വിരോധം പ്രതിപക്ഷ നേതാവിന്റെ ചുമലില്‍ ചാരി തീര്‍ക്കുകയാണ് ഐസക്ക്. പ്രത്യക്ഷത്തില്‍ പിണറായി വിജയനെതിരായാണ് ഐസക്കിന്റെ ഒളിയമ്പുകളെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ധനകാര്യവിദഗ്ധനായി ചമഞ്ഞു നടക്കുന്ന തോമസ് ഐസക്കിന്റെ ഫ്യൂസ് മുഖ്യമന്ത്രി ഊരി വിട്ടതിന്റെ ദേഷ്യം തന്നോട് തീര്‍ക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. അല്ലെങ്കില്‍ പിന്നെ അദാനിയുമായി ഒരു കരാറുമില്ലെന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും പറയുമ്പോള്‍ കരാറിന്റെ വിശദാംശങ്ങള്‍ മുഴുവന്‍ നല്‍കിയിട്ട് ഇതിലെന്താ കുഴപ്പമെന്ന് ധനമന്ത്രി ചോദിക്കുമോയെന്നും ചെന്നിത്തല പരിഹസിച്ചു.