ന്യായ് പദ്ധതി അന്യായമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
രാജസ്ഥാനിലും ഛത്തീസ്ഗഢിലും പഞ്ചാബിലും അധികാരമുണ്ടായിരുന്നിട്ട് കൂടി നടപ്പിലാക്കാന്‍ കഴിയാത്ത എന്ത് പദ്ധതിയാണ് ഇനി കേരളത്തില്‍ നടപ്പിലാക്കാന്‍ പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു. വില കല്‍പിക്കാത്ത വാഗ്ദാനങ്ങള്‍ നല്‍കി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന് ഇവിടുത്തെ ജനങ്ങള്‍ ഏപ്രില്‍ 6ന് വിധിയെഴുതി ശക്തമായ മറുപടി നല്‍കുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രി വിശദീകരിക്കുന്നു.




































