ആര്‍എസ്എസ്-ബിജെപി വിഭജന തന്ത്രമാണ് സിപിഐഎമ്മും ഉപയോഗിക്കുന്നത്: രാഹുല്‍ ഗാന്ധി

0

സിപിഐഎമ്മിനേയും ബിജെപിയേയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആര്‍എസ്എസ്-ബിജെപി വിഭജന തന്ത്രമാണ് കേരളത്തില്‍ സിപിഐഎമ്മും ഉപയോഗിച്ച് നോക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. കേരളത്തെ ആര്‍എസ്എസും ബിജെപിയും കൃത്യമായി മനസിലാക്കിയിട്ടില്ല. ബിജെപിയുടേയും ആര്‍എസ്എസിന്റെയും ധാര്‍ഷ്ട്യത്തിനെതിരായാണ് യുഡിഎഫിന്റെ അങ്കമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നേമത്ത് നടത്തിയ പ്രസംഗത്തിനിടെയാണ് രാഹുലിന്റെ വിമര്‍ശനം.

നേമത്ത് എത്തിയിട്ടുള്ള വര്‍ഗീയ ശക്തികളെ തൂത്തെറിയുന്നതിനുള്ള പ്രതിജ്ഞയുടെ ഭാഗമായി നേമത്ത് യുഡിഎഫ് വിജയിക്കും. ഒന്നാം സ്ഥാനത്തിന് വേണ്ടിയാണ് യുഡിഎഫ് മത്സരിക്കുന്നത്. ഇല്ലാത്ത സ്‌പേസ് ബിജെപിക്ക് നേടിക്കൊടുക്കാനാണ് സിപിഐഎം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കാവി പതാകയെ നേമത്ത് നിന്നും പിഴുതെറിയുക എന്നതാണ് ലക്ഷ്യം. കേരളത്തിലെ ഐക്യത്തേയും ആശയത്തേയും ബിജെപിയും ആര്‍എസ്എസും തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു.