ഈസ്റ്ററിനെ വരവേറ്റ് ലോകം

0

യേശു ക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിക്കുന്ന ഈസ്റ്ററിനെ വരവേറ്റ് ലോകം. പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥന ശുശ്രൂഷകളും ഈസ്റ്റര്‍ തിരുകര്‍മ്മങ്ങളും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

എറണാകുളം സെന്റ് മേരീസ് ബസിലിക്ക പള്ളിയില്‍ കെസിബിസി അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഈസ്റ്റര്‍ തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.

യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓര്‍മ്മ കൊണ്ടാടുന്ന ദിവസമായാണ് ഈസ്റ്റര്‍ ആഘോഷിക്കപ്പെടുന്നത്. ദുഃഖവെള്ളിക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്ററായി ആചരിക്കുന്നത്.ഭൂരിഭാഗം ക്രിസ്തുമത വിശ്വാസികളും ഈ ദിവസം സുപ്രധാന പുണ്യ ദിനമായി കൊണ്ടാടുന്നു. തിന്മയുടേയും അസത്യത്തിന്റേയും ജയം താല്‍ക്കാലികമാണെന്നും ഭൂരിപക്ഷത്തോടൊപ്പം വളഞ്ഞവഴികള്‍ തേടാതെ കഷ്ടങ്ങള്‍ സഹിച്ചും സത്യത്തിനു വേണ്ടി നില നിലനില്‍ക്കണമെന്നും ഈസ്റ്റര്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.