അദാനി ഗ്രൂപ്പുമായി കെഎസ്ഇബി ഉണ്ടാക്കിയ കരാര്‍ പുറത്തുവിടണമെന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാല് ഘട്ടങ്ങളിലായി വൈദ്യുതി വാങ്ങാനാണ് കരാറുണ്ടാക്കിയത്. വൈദ്യുതി മിച്ച സംസ്ഥാനമെന്നാണ് കെഎസ്ഇബി അവകാശപ്പെടുന്നത്. പിന്നെ എന്തിനാണ് വൈദ്യുതി വാങ്ങുന്നതെന്ന് ചെന്നിത്തല ചോദിക്കുന്നു.
അദാനി എന്റര്‍പ്രൈസ് ലിമിറ്റഡില്‍ നിന്ന് ഏപ്രില്‍, മെയ് മാസങ്ങളില്‍ യൂണിറ്റിന് 3.04 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങുന്നതിന് കെഎസ്ഇബി അദാനിക്ക് നല്‍കിയ ലെറ്റര്‍ ഓഫ് അവാര്‍ഡ് ചെന്നിത്തല പുറത്തുവിട്ടു. സിപിഎമ്മിനെ ബിജെപിയുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് അദാനി. ലാവ്‌ലിന്‍ കേസ് മാറ്റിവെക്കാനും താരണം ഈ ബിജെപി ബന്ധമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
തോമസ് ഐസക് 4000 കോടി കടമെടുത്തിട്ട് 5000 മിച്ചമുണ്ടെന്ന് മറയുന്നു. കടം വാങ്ങി മിച്ചമുണ്ടെന്ന് പറയുന്ന ഐസകിന്റെ വാക്ക് തമാശയാണ്. ശമ്പളം പോലും നല്‍കാന്‍ പണമില്ലതെ നട്ടം തിരിയുന്ന സര്‍ക്കാരാണ് ഇതെന്നും ചെന്നിത്തല വിമര്‍ശിച്ചു.