രമേശ് ചെന്നിത്തലക്ക് ബജറ്റിന്റെ പ്രാഥമിക തത്വം പോലും അറിയില്ല: തോമസ് ഐസക്

0

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ധനമന്ത്രി തോമസ് ഐസക്. പ്രതിപക്ഷ നേതാവിന് ബജറ്റിന്റെ പ്രാഥമിക തത്വം പോലും അറിയില്ലെന്നാണ് തോമസ് ഐസക് പരിഹസിച്ചത്. ക്യാഷ് ബാലന്‍സ് 5000 കോടി രൂപയുണ്ട്. പ്രതിഷീര്‍ഷ കടം എഴുപത്തിനാലായിരം ഉണ്ടെങ്കിലും 2.21 ലക്ഷം രൂപ വരുമാനമുണ്ടെന്നും ഐസക് പറഞ്ഞു.

സംസ്ഥാനത്തെ കടക്കെണിയിലാക്കിയ മന്ത്രിയാണ് തോമസ് ഐസക്കെന്നും കടം വാങ്ങിയ പണം മിച്ചമാണെന്ന് പറയാനുള്ള വൈഭവം മാത്രമേ ഐസക്കിനുള്ളൂവെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണ് തോമസ് ഐസക്ക് രംഗത്തെത്തിയത്. പ്രതിശീര്‍ഷ വരുമാനം കഴിഞ്ഞ സര്‍ക്കാരിനേക്കാള്‍ വര്‍ധിച്ചിട്ടുണ്ടെന്നും സാമ്പത്തിക വളര്‍ച്ച കൂടിയെന്നും ഐസക്ക് അവകാശപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോദിയേയും തോമസ് ഐസക്ക് വിമര്‍ശിച്ചു. മോദി കേരളത്തില്‍ വന്ന് പറഞ്ഞതെല്ലാം വര്‍ഗീയതയാണെന്നും അത് ഇവിടെ വിലപ്പോവില്ലെന്നും ഐസക് വ്യക്തമാക്കി.