ലുലുമാളില്‍ നിന്നും തോക്കും വെടിയുണ്ടകളും കണ്ടെത്തി

0

ലുലു മാളില്‍ നിന്നും തോക്കും വെടിയുണ്ടകളും കണ്ടെത്തി. ഒരു പിസ്റ്റളും അഞ്ച് വെടിയുണ്ടകളുമാണ് കണ്ടെത്തിയത്. ലുലു മാളിലെ തന്നെ ജീവനക്കാരാണ് തോക്ക് കണ്ടെടുത്തത്. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണവും ആരംഭിച്ചു.

തുണി സഞ്ചിയില്‍ പൊതിഞ്ഞു ട്രോളിയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു തോക്ക്. അറുപതിന് മുകളില്‍ പ്രായമുള്ള മധ്യവയസ്‌കനാണ് തോക്ക് ഉപേക്ഷിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇയാളെ കുറിച്ചും മാളിലേക്കെത്തിയ കാറിനെ കേന്ദ്രീകരിച്ചും അന്വേഷമം പുരോഗമിക്കുകയാണ്.

1964 മോഡല്‍ തോക്കാണ് കണ്ടെടുത്തത്. തോക്കും വെടിയുണ്ടകളും ഫോറന്‍സിക് പരിശോധനക്ക്് അയച്ചു. തെരഞ്ഞെടുപ്പും ഈസ്റ്ററുമായതിനാല്‍ പൊലീസ് വിഷയത്തെ ഗൗരവമായാണ് കാണുന്നത്. നഗരത്തില്‍ സുരക്ഷ കൂടുതല്‍ കര്‍ശനമാക്കാനാണ് പൊലീസ് തീരുമാനം.