മുഖ്യമന്ത്രി പിണറായി വിജയനും രാഹുല്‍ ഗാന്ധിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ രംഗത്ത്. വിനോദ യാത്ര പോകുന്നത് പോലെയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്നു പോകുന്നതെന്ന് അമിത് ഷാ ആരോപിച്ചു. 15 വര്്#ഷം കൊണ്ട് അണേഠിയിലെ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാനാകാത്ത രാഷ്ട്രീയക്കാരനാണ് രാഹുല്‍ ഗാന്ധിയെന്നും അമിത് ഷാ വിമര്‍ശനമുന്നയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനോട് സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യങ്ങളുന്നയിച്ച അമിത് ഷാ, തെരഞ്ഞെടുപ്പിന് മുമ്പെങ്കിലും ആദര്‍ശമുണ്ടെങ്കില്‍ തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെന്നും വയനാട്ടില്‍ വെച്ച് പറഞ്ഞു