കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം

0

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികള്‍, പ്രചാരണം, പ്രചാരണ സാമഗ്രികള്‍ കൊണ്ടു പോകല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് കുട്ടികളെ ഒഴിവാക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍. ഇതു പാലിക്കപ്പെടുന്നുണ്ടോയെന്ന് രാഷ്ട്രീയ കക്ഷികളും ഉദ്യോഗസ്ഥരും ഉറപ്പ് വരുത്തേണ്ടതായിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റുമായി കുട്ടികളെ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.