കലാശക്കൊട്ട് വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

0

കൊവിഡിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കലാശക്കൊട്ട് വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആള്‍ക്കൂട്ടം ഉണ്ടാകുന്ന തരത്തിലുള്ള കലാശക്കൊട്ട് പാടില്ലെന്നും നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ പൊലീസ് കേസെടുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. ഞായറാഴ്ച വൈകീട്ട് ഏഴുമമി വരെ പ്രചാരണമാകാമെന്നും കമ്മീഷന്‍ അറിയിപ്പ് നല്‍കി.

തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പാടാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ മുതല്‍ തെരഞ്ഞെടുപ്പ് സമയം അവസാനിക്കുന്നത് വരെ യാതൊരു തരത്തിലുമുള്ള ഉച്ചഭാഷിണികളോ അനൗണ്‍സ്‌മെന്റുകളോ പാടില്ലെന്നും ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.

നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്ന ഞായറാഴ്ചയാണ് പ്രചാരണത്തിന്റെ കലാശക്കൊട്ട് സാധാരണ ഗതിയില്‍ നടക്കേണ്ടത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ സമയത്തും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൊട്ടിക്കലാശത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.