മുഖ്യമന്ത്രിയുമായി അദാനി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് മുല്ലപ്പള്ളി

0

മുഖ്യമന്ത്രി പിണറായി വിജയനുമായി അദാനി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് കെപിസിസിഅധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കണ്ണൂരില്‍ വെച്ച് നടന്ന രഹസ്യ കൂടിക്കാഴ്ചയെക്കുറിച്ച് അന്വേഷണം നടത്തണം. ആഭ്യന്തരമന്ത്രി അമിത് ഷായെ ഇടനിലക്കാരനാക്കി കൊണ്ടാണ് സംസ്ഥാന സര്‍ക്കാരിന് കോടികള്‍ നഷ്ടം വരുത്തിയ കരാര്‍ രൂപപ്പെട്ടതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

കൃത്യമായ അന്വേഷണം നടത്തിയാല്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് മുഖ്യമന്ത്രിക്കെതിരെ വലിയ അഴിമതികള്‍ കണ്ടെത്താനാകുമെന്നും മുല്ലപ്പള്ളി രമാചന്ദ്രന്‍ വെളിപ്പെടുത്തി. മുങ്ങുന്ന കപ്പലിന്റെ കപ്പിത്താനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.

എന്നാല്‍, കെഎസ്ഇബിയുമായി സംബന്ധിച്ച പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ പരിഹസിച്ച് മുഖ്യമന്ത്രി രംഗത്തുവന്നു. വൈദ്യുതി ബോര്‍ഡിന്റെ എല്ലാ കരാറുകളും വെ്ബസൈറ്റില്‍ ലഭ്യമാണെന്നിരിക്കെ ഈ ബോംബ് ചീറ്റിപ്പോയെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

എല്ലാ വൈദ്യുതി കരാറും കെഎസ്ഇബിയുടെ വെബ്‌സൈറ്റിലുണ്ട്. വൈദ്യുതി മേഖലയില്‍ സ്വകാര്യവത്കരണം ആരംഭിച്ചത് കോണ്‍ഗ്രസാണ്. അത് പൂര്‍ത്തീകരിക്കുന്ന ശ്രമം ഇപ്പോള്‍ നടത്തുന്നത് ബിജെപിയും. മുമ്പ് കരുതിവെച്ചിരുന്ന ബോംബ് ഇതാണെങ്കില്‍ അതും ചീറ്റിപ്പോയെന്ന് മുഖ്യമന്ത്രി പറഞ്ഞു.