കൊവിഡ് നിരീക്ഷണത്തിലായതിനെ തുടര്‍ന്ന് പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍ പ്രചാരണത്തിനെത്തില്ല. കൊവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടായതിനാല്‍ സ്വയം നിരീക്ഷണത്തില്‍ പോകുകയാണെന്നും മൂന്ന് ദിവസത്തെ പ്രചാരണ പരിപാടികള്‍ റദ്ദ് ചെയ്യുകയാണെന്നും പ്രിയങ്ക തന്നെ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. തിരുവനന്തപുരത്ത് നേമം, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളിലായിരുന്നു പ്രിയങ്ക പ്രചാരണ പരിപാടികള്‍ തീരുമാനിച്ചിരുന്നത്.
കൊവിഡ് പരിശോധനയില്‍ നെഗറ്റീവാണെന്ന് തെളിഞ്ഞു എങ്കിലും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് നിരീക്ഷണത്തില്‍ പോകുന്നതെന്ന് പ്രിയങ്ക അറിയിച്ചു. കേരളത്തിന് പുഫമെ അസമിലും തമിഴ്‌നാട്ടിലും നിശ്ചയിച്ചിരുന്ന പര്യടനങ്ങളും റദ്ദാക്കി. ഇന്ന് അസമിലും നാളെ തമിഴ്‌നാട്ടിലും ഞായറാഴ്ച കേരളത്തിലുമായി മുഴുനീള പ്രചാരണം നടത്താനായിരുന്നു പ്രിയങ്ക ഉദ്ദേശിച്ചിരുന്നത്.
നേരത്തെ കേരളത്തിലെത്തിയപ്പോള്‍ നേമത്ത് പ്രചാരണം നടത്താത്തില്‍ സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് നേമത്ത് പ്രിയങ്ക എത്തുമെന്ന് അരിയിച്ചത്. പക്ഷേ ഈ പരിപാടിയും റദ്ദാക്കിയതോടെ പ്രിയങ്കയെ മുന്നില്‍ നിര്‍ത്തി അവസാന ദിവസങ്ങളിലെ പ്രചാരണം കൊഴിപ്പിക്കാമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചിരിക്കുകയാണ്.