പിണറായി സര്‍ക്കാരിന്റെ കാലത്ത് സാമ്പത്തിക വളര്‍ച്ചാനിരക്ക് ഇടിഞ്ഞുവെന്ന് ഉമ്മന്‍ ചാണ്ടി

0

ഇടതുപക്ഷ ഭരണത്തിന് കീഴില്‍ സംസ്ഥാനത്തെ സാമ്പത്തിക വളര്‍ച്ച നിരക്ക് പിന്നോട്ട് പോയെന്ന് ഉമ്മന്‍ചാണ്ടി. യുഡിഎഫ് ഭരണകാലത്തേയും എല്‍ഡിഎഫ് ഭരണകാലത്തേയും കണക്കുകള്‍ പങ്കുവെച്ച് കൊണ്ട് ഫേസ്ബുക്കിലാണ് ഉമ്മന്‍ചാണ്ടി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് ജനക്ഷേമ പദ്ധതികളും, നവരത്‌ന പദ്ധതികളും നടപ്പിലാക്കുന്നതിനൊപ്പം കേരളത്തിന്റെ വളര്‍ച്ചാ നിരക്കിലും സര്‍ക്കാര്‍ ശ്രദ്ധിച്ചിരുന്നുവെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കുന്നു. ആ കണക്കുകളെല്ലാം തന്നെ ദേശീയ സൂചികകളില്‍ പ്രതിഫലിച്ചിരുന്നുവെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടി കേരളം ഒന്നാമതമാണെന്ന് പറയാന്‍ പത്ര പരസ്യങ്ങളുടെ ആവശ്യമൊന്നും അന്ന് വന്നിരുന്നില്ലെന്നു പറഞ്ഞ് പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ചു.