കൊടുവള്ളി എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കാരാട്ട് റസാഖിന് പരിക്ക്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനത്തില്‍ നിന്ന് വീണാണ് റസാഖിന് പരിക്കേറ്റത്.
കൊടുവള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം നടന്നത്. പ്രവര്‍ത്തകര്‍ക്കൊപ്പം വാഹനത്തില്‍ പ്രചാരണജാഥ നയിക്കുന്നതിനിടെ തിരക്കനുഭവപ്പെട്ടു. അതിനിടക്ക് വാഹനത്തില്‍ നിന്നും റസാഖ് താഴെ വീഴുകയായിരുന്നു. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന സൂചന.