HomeKeralaസര്‍വേകള്‍ പറയുന്നു തൃശൂരില്‍ പത്മജ

സര്‍വേകള്‍ പറയുന്നു തൃശൂരില്‍ പത്മജ

ശക്തമായ മത്സരം നടക്കുന്ന സംസ്ഥാനത്തെ പ്രധാന മണ്ഡലങ്ങളില്‍ ഒന്നാണ് ശക്തന്റെയും ലീഡറിന്റേയും തട്ടകമായിരുന്ന തൃശൂര്‍. കഴിഞ്ഞ വര്‍ഷം കൈവിട്ട മണ്ഡലം തിരിച്ചു പിടിക്കാന്‍ ഇറങ്ങിയ യുഡിഎഫിന്റെ തേരോട്ടത്തിന് തെളിവായി ചാനല്‍ സര്‍വേകളും. ഇതോടെ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി പത്മജ വേണുഗോപാല്‍ തൃശൂരില്‍ വിജയക്കൊടി പാറിക്കും എന്ന ഉറപ്പാണ് പ്രവര്‍ത്തകര്‍ക്കും നാട്ടികാര്‍ക്കും.

സാധാരണ ഐക്യജനാധിപത്യ മുന്നണിയില്‍ ഉണ്ടാകാറുള്ള പടലപ്പിണക്കങ്ങള്‍ ഒട്ടുമില്ലാതെയായിരുന്നു പത്മജയുടെ സ്ഥാനാര്‍ഥിത്വം. എ-ഐ ഗ്രൂപ്പുകളുടെ സ്വന്തം സ്ഥാനാര്‍ഥി. മറ്റ് ഗ്രൂപ്പുകളും പിന്തുണക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷം മണ്ഡലമാകെ നിറഞ്ഞു നിന്ന പ്രവര്‍ത്തനങ്ങള്‍ക്കൊണ്ട് ജനമനസ്സുകളില്‍ കുടിയേറിയ വ്യക്തിത്വം. ഇതോടെ വര്‍ധിത വീര്യത്തോടെയാണ് പ്രവര്‍ത്തകര്‍ പത്മജ വേണുഗോപാലിനെ വിജയിപ്പിക്കാന്‍ ഇറങ്ങിയത്.

സ്ഥാനാര്‍ഥി പ്രഖ്യാപനം വരുമം മുമ്പേ പത്മജക്കായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു സാധാരണക്കാരായ പാര്‍ടി പ്രവര്‍ത്തകര്‍. എണ്ണയിട്ട യന്ത്രം പോലെയുള്ള പ്രവര്‍ത്തനം ഇടതുപക്ഷത്തെ കുറിച്ച് പറയാറുണ്ട്. ഇക്കുറി അതിനും മേലെ.ുള്ള പ്രവര്‍ത്തനമാണ് പത്മജ വേണുഗോപാലിനായി നടക്കുന്നത്. ഒരു വോട്ടും നഷ്ടപ്പെടാതിരിക്കാനുള്ള ജാഗ്രത അവര്‍ കാണിക്കുന്നു.

തൃശൂരിലെ മത്സരം യിഡിഎഫും എന്‍ഡിഎയും തമ്മിലാണ് എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. സുരേഷ് ഗോപിയുടെ താരത്തിളക്കം തന്നെയാണ് ഇതിന് കാരണം. എന്നാല്‍ വൈകി വന്ന സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പിന് മാത്രം മണ്ഡലത്തില്‍ എത്തുന്ന സ്ഥാനാര്‍ഥി തുടങ്ങിയ വിശേഷണം സുരേഷിന് വിനയാകുന്നുണ്ട്. കൂടാതെ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് നടത്തിയ പ്രഖ്യാപനങ്ങളും തിരിഞ്ഞു കൊത്തുന്നു.

ഇനിയുള്ള ജീവിതം തൃശൂരിലാണ് എന്ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട എന്‍ഡിഎ സ്ഥാനാര്‍ഥിയെ പിന്നെ കാണുന്നത് ഇപ്പോഴാണെന്ന് നാട്ടുകാര്‍ പറയുന്നു. കൂടാതെ താരപരിവേഷവും നിരവധി അകമ്പടിക്കാരുമായുള്ള സഞ്ചാരവും ജനങ്ങളില്‍ നിന്ന് അകറ്റുന്നതായും സാധാരണ പാര്‍ടിക്കാരും പരാതിപ്പെടുന്നു. എന്നാല്‍ സുരേഷിന്റെ താരപ്രഭയില്‍ വലിയ തോതില്‍ വോട്ട് നേടാനാവും എന്നാണ് ബിജെപി പ്രതീക്ഷ.

സുരേഷി ഗോപി വന്നതോടെ എല്‍ഡിഎഫ് പ്രതീക്ഷ മങ്ങിയ നിലയിലാണ്. സുരേഷ് ഗോപിയിലൂടെ ബിജെപി ജയിക്കാതിരിക്കാന്‍ പലരും യുഡിഎഫ് സ്ഥാനാര്‍ഥി പത്മജ വേണുഗോപാലിന് വോട്ട് ചെയ്യാനുള്ള സാധ്യതയും അവര്‍ ഭയപ്പെടുന്നു. അങ്ങിനെയായാല്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തായേക്കും. എന്നാല്‍ സുനില്‍കുമാറിനെ കൂട്ടിയുള്ള പ്രചാരണം കൂടുതല്‍ ശക്തമാക്കി മണ്ഡലം നിലനിര്‍ത്താമെന്നാണ് പ്രതീക്ഷ.

പുതുതായി വരുന്ന സര്‍വേകളെല്ലാം പത്മജ വേണുഗോപാലിന് അനുകൂലമാണ്. സുരേഷ് ഗോപിയെ പരാജയപ്പെടുത്തി തൃശൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പത്മജ വേണുഗോപാല്‍ വിജയിക്കുമെന്ന് 24 ന്യൂസ് സര്‍വേ പറയുന്നു. വിവിധ ഓണ്‍ലൈന്‍ സര്‍വേകളും പ്രമുഖ സംഘനടകളും പത്മജയുടെ വിജയം ഉറപ്പിക്കുന്നു.

Most Popular

Recent Comments