തെരഞ്ഞെടുപ്പ് ചെലവിന്റെ പേരില്‍ സിപിഐഎമ്മിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. പ്രചാരണത്തിനായി സിപിഐഎം ധാരാളിത്തം കാണിക്കുകയാണെന്നാണ് അദ്ദേഹം ആരോപിച്ചത്. കോടികള്‍ ചെലവഴിച്ചുള്ള പിആര്‍ വര്‍ക്കാണ് ഇവിടെ നടക്കുന്നത്. ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നും സംഘടന രംഗത്ത് തുടരാനാണ് ആഗ്രഹിക്കുന്നതെന്നും സുധീരന്‍ കോഴിക്കോട് വെച്ച് പറഞ്ഞു.
എന്നാല്‍ ഇരട്ട വോട്ട് ആരോപണത്തില് ഉറച്ച് നില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. താന്‍ പറയുന്നതാണോ അതോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നതാണോ ശരിയെന്ന് പൊതുജനം അറിയേണ്ടതായിട്ടുണ്ട്. ഇതിനെ സംബന്ധിച്ചുള്ള എല്ലാ രേഖകളും നാളെ വെബ്‌സൈറ്റില്‍ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കള്ളവോട്ടിന്റെ പിന്‍ബലത്തില്‍ ജയിക്കാന്‍ ശ്രമിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.