തെന്നിന്ത്യന്‍ നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു. തമിഴ്‌നാട് കോണ്‍ഗ്രസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്നാണ് ഷക്കീല അറിയിച്ചിരിക്കുന്നത്. പാര്‍ട്ടിയിലെ മനുഷ്യാവകാശ വിഭാഗം ജനറല്‍ സെക്രട്ടറിയായി ഇവരെ നിയമിച്ചു.
മലയാളം, തെലുഗു, തമിഴ്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച ഷക്കീല ഇപ്പോള്‍ ചെന്നൈയിലാണ് താമസം.
സംസ്ഥാനത്ത് കോണ്‍ഗ്രസിനായി നടി പ്രചാരത്തിനിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. തമിഴ്‌നാട്ടില്‍ 25 മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.