വ്യാജ വോട്ട് ആരോപണത്തിന് പിന്നാലെ ഇടതുപക്ഷത്തിനെ നിശിതമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി സിപിഎം ശ്രമിക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ പുതിയ ആരോപണം. വോട്ട് ചെയ്യുമ്പോള്‍ കയ്യില്‍ പുരട്ടുന്ന മഷി മായ്ക്കാനായി രാസവസ്തുക്കള്‍ സിപിഎം കേന്ദ്രങ്ങള്‍ വിതരണം ചെയ്യുന്നുവെന്നാണ് ചെന്നിത്തല ആരോപിക്കുന്നത്.
ഒരാള്‍ ഒരു വോട്ട് ചെയ്താല്‍ യുഡിഎഫിന് 110 സീറ്റാണ് ലഭിക്കുക. ജനവികാരത്തെ മാനിക്കാതെ അതിനെ അട്ടിമറിക്കാനാണ് സിപിഐഎം വ്യാജവോട്ട് ചേര്‍ക്കുന്നത്. മഷി മായ്ക്കാന്‍ വേണ്ടിയുള്ള രാസവസ്തുക്കള്‍ സിപിഎം വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് ഇന്ന് കൈമാറുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
എഐസിസി സംഘം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. മൂന്ന് തലത്തിലാണ് കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുക. പ്രതിപക്ഷ നേതാവ് എന്ന നിലക്ക് രമേശ് ചെന്നിത്തല പരാതി നല്‍കുമ്പോള്‍ വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പും ക്രമക്കേടുകളും സംബന്ധിച്ച് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാരും പരാതി നല്‍കും.