എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ ആരോപണങ്ങള്‍ പരിശോധിക്കാനായി ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനമായത്. ജസ്റ്റിസ് വികെ മോഹനനാണ് കമ്മീഷന്റെ അധ്യക്ഷന്‍.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ കടുത്ത നിലപാടുമായി രംഗത്തുവന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ എടുത്ത മന്ത്രിസഭ തീരുമാനമായതിനാല്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചാല്‍ മാത്രമേ കമ്മീഷനെ നിയോഗിക്കാനാകൂ.
സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ, സരിത്തിന്റെ കത്ത് തുടങ്ങിയവ ഉള്‍പ്പടെ 5 പ്രധാനപ്പെട്ട വിഷയങ്ങളാകും കമ്മീഷന്റെ പരിഗണനയിലുണ്ടാകുക.