HomeKeralaവ്യാജവോട്ടിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി കോണ്‍ഗ്രസ്

വ്യാജവോട്ടിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി കോണ്‍ഗ്രസ്

വ്യാജവോട്ടിനെതിരെ എഐസിസി നേതൃത്വം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി സമര്‍പ്പിച്ചു. വ്യാജവോട്ടിനെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാലെ അറിയിച്ചു.

ഇടതുമുന്നണി സംസ്ഥാന തെരഞ്ഞെടുപ്പ് സംവിധാനത്തെ തകര്‍ക്കുകയാണെന്ന് രണ്‍ദീപ് കുറ്റപ്പെടുത്തി. ഒരു വോട്ടര്‍ക്ക് പല മണ്ഡലങ്ങളിലും വോട്ടുണ്ട്. പേരും ഫോട്ടോയും അച്ഛന്റെ പേരും ഒന്നു തന്നെ. പക്ഷേ പല മണ്ഡലങ്ങളിലുമാണ് വോട്ട്. ഒരേ ഫോട്ടോക്ക് പല പേരുകള്‍. ജയ പരാജയങ്ങള്‍ ചെറിയ വോട്ടിനായിരിക്കും എന്നതിനാല്‍ കള്ളവോട്ട് വളരെയധികം ഗൗരവമേറിയതാണെന്നും സുര്‍ജെവാലെ പറഞ്ഞു.

വോട്ടര്‍ പട്ടിക ഒരാഴ്ചക്കുള്ളില്‍ ശരിയാക്കണം. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡല്‍ഹിയില്‍ നിന്ന് ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും സുര്‍ജെവാലെ പറഞ്ഞു. ഒന്നില്‍ക്കൂടുതല്‍ പേരുകള്‍ ഉണ്ടെങ്കില്‍ അത്തരക്കാര്‍ക്കെതിരെ കേസ് എടുക്കണം. ടിക്കാറാം മീണ എല്‍ഡിഎഫിനായി പ്രവര്‍ത്തിക്കുകയാണെന്നും രണ്‍ദീപ് സുര്‍ജെവാലെ ആരോപിച്ചു.

Most Popular

Recent Comments