കേന്ദ്ര സര്‍ക്കാരിനെതിരെ വെല്ലുവിളിയുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്ത് അന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ വക ജുഡീഷ്യല്‍ അന്വേഷണം.
വിരമിച്ച ഹൈക്കോടതി ജഡ്ജി കെ വി മോഹനനെ കമ്മീഷനാക്കാനാണ് മന്ത്രിസഭ തീരുമാനം. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വഴിതെറ്റി പോകുന്നത് പരിശോധിക്കാനാണ് ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നത്.
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ പ്രതികളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയോ, ഏതൊക്കെ ഉദ്യോഗസ്ഥര്‍ ഇതില്‍ ഉള്‍പ്പെട്ടു, ഇക്കാര്യത്തില്‍ ഗൂഡാലോചന നടന്നോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ പരിധിയില്‍ വരിക.